നാരായണീയ ദിനം -14 .12.2014
മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി നാരായണീയം എന്ന മഹത്തായ ഭാഗവത കാവ്യം പൂര്‍ത്തിയാക്കിയ ദിവസമാണ് നാരായണീയ ദിനമായി ആഘോഷിച്ചു വരുന്നത്.
കൊല്ലവര്‍ഷം 762 വൃശ്ചികം 28 ന് കൃഷ്ണപക്ഷത്തു ദ്വാദശിയും ചോതി നക്ഷത്രവും ഒരുമിച്ചു വന്ന ദിവസമായിരുന്നു നാരായണ ഭട്ടതിരി നരായണീയം പൂര്‍ത്തിയാക്കിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വളരെ വിശേഷമായി ഈ ദിവസം ആചരിക്കുന്നു.
ഭാഗവതമെന്ന മഹത് ഗ്രന്ഥത്തിന്റെ സത്തയാണ് നാരായണീയം.മേല്‍പ്പത്തൂരിന്റെ ഭാഷാ നൈപുണ്യത്തിനും പരമമായ ഭക്തിക്കും പുരാണ പാണ്ഡിത്യത്തിനും നേര് ഉദാഹരണമാണ് ശ്രീമന്നാരായണീയം.
100 ദിവസം കൊണ്ടാണ് ശ്രീമന്നാരായണീയം മേല്‍പ്പത്തൂര്‍ പൂര്‍ത്തിയാക്കിയത് എന്ന് വിശ്വസിക്കപ്പെടുന്നു.
മേല്‍പ്പത്തൂരിന്റെ ഭക്തിയും പാണ്ഡിത്യവും അന്യാദൃശമാണ്. പാണ്ഡിത്യ ത്തേക്കാള്‍ ഭക്തിക്കാണദ്ദേഹം പ്രാധാന്യം നല്‍കിയത് എന്നത് സുവിദിതമാണ് .